ഭാരതപ്പുഴയിൽ ഒരു ലോകാവസാനം

അന്നൊരപരാഹ്നം
ഞാൻ ഭാരതപ്പുഴയിലിറങ്ങിനടന്നു.
നിള നിർജലയായിരുന്നു;
നോട്ടപ്പുറത്ത്‌
മണലിന്റെ വിന്യാസം.
യാതൊന്നുമനങ്ങിയില്ല,
ഒരൊച്ചയുമുയർന്നില്ല-
ഗ്രീഷ്മാവസാദത്തിൽ
പുഴ മയങ്ങി.
പൊടുന്നനേ ഞാൻ കാഴ്ച കണ്ടു:
അകലെ ഒരാന
അലസമായി നടന്നുനീങ്ങുന്നു.
ഭാരതപ്പുഴയിൽ ഒരാന!
പുഴയും
പുഴയിലൊരാനയും
അതു കണ്ടു ഞാനും.
അതായി ലോകം.
അങ്ങനെ
പുഴയൊഴുകി,
പുഴയിൽ ഒരാന നടന്നു,
അതുകണ്ട്‌ ഒരാൾ നിന്നു.
അങ്ങനെ ലോകമവസാനിച്ചു.
*

2 comments:

പാവപ്പെട്ടവൻ said...

അങ്ങനെ ലോകമവസാനിച്ചു. സത്യം...!!!
പക്ഷെ ഞാന്‍ വിശ്വസിക്കില്ല .

Anil cheleri kumaran said...

ഇഷ്ടപ്പെട്ടു.

Post a Comment