കവിതകള്‍


ജലജീവി

സ്വപ്നത്തിന്റെ വേലിയേറ്റങ്ങളിൽ
ജീവൻ വച്ചിരുന്ന ഒരാളുണ്ടായിരുന്നു;
സ്വപ്നം വാർന്നൊഴിയുമ്പോൾ
ചെളികുഴഞ്ഞ നീർച്ചാലുകളിൽ
അയാൾ ചെകിളയടിച്ചു ചത്തു.



കവി

എഴുതാപ്പുറം പോലെ
ശൂന്യമീ ലോകം;
അതിൽക്കാലു തടഞ്ഞു
ഞാൻ വീഴുന്നു.



കവിയുടെ മരണം

ഒരാൾ മരണത്തെക്കുറി
ച്ചില്ലാവചനങ്ങളെഴുതുകയായിരുന്നു
അയാളെഴുതിത്തീരും വരെ
മരണം കാത്തുനിന്നു.



പ്രതീകം

വാതിൽപ്പടിയിൽ ഞാൻ-
ഒന്നും കൊണ്ടുകയറാനില്ല,
ഒന്നും കൊണ്ടിറങ്ങാനുമില്ല.


അസ്തമയം

നിദ്രയുടെ കൊഴുത്ത ചെളിയിലേക്ക്‌
അയാളുടെ സൂര്യൻ പൂന്തിയിറങ്ങി;
അഴുകിയ അന്തിവെയിൽ പോലെ
സ്വപ്നത്തിന്റെ കെട്ടവെളിച്ചം മാത്രം തങ്ങിനിന്നിരുന്നു.
പിന്നെ, അതുമണഞ്ഞു.
-കുമിളയിട്ടുപൊന്തിയ ഇരുളിൽ
നിദ്ര ഇഴുകിപ്പിടിച്ചു.



6 comments:

ചോലയില്‍ said...

"നിദ്രയുടെ കൊഴുത്ത ചെളിയിലേക്ക്‌
അയാളുടെ സൂര്യൻ പൂന്തിയിറങ്ങി;
അഴുകിയ അന്തിവെയിൽ പോലെ"

ഹൃദയാര്‍ദ്രമായ വരികള്‍
ആശംസകള്‍ !!

Anonymous said...

ellam nallathu....

കെ.കെ.എസ് said...

ഹാ..മനോഹരമായിരിക്കുന്നു.

Mr. X said...

നല്ല കവിതകള്‍. ഇത് ആദ്യമായാണ് ഈ ബ്ലോഗില്‍ വരുനത്‌. വീണ്ടും കാണാം...

Mr. X said...

ചിത്രങ്ങള്‍ സ്വയം വരച്ചവ ആണോ? അവയുടെ abstract nature എനിക്ക് ഇഷ്ടമായി. താങ്കള്‍ നല്ല ഒരു ചിത്രകാരനും കൂടി ആണല്ലോ...

പകല്‍കിനാവന്‍ | daYdreaMer said...

അയാളെഴുതിത്തീരും വരെ
മരണം കാത്തുനിന്നു.
:)
ചിന്തകള്‍ ഇഷ്ടമായി..

Post a Comment