കൈയും കൈയും

ഒരുപാടുകൈകൾക്കരുമയായിരുന്ന
ഒരു കുട്ടിയുണ്ടായിരുന്നു;
ഒരുപാടുകൈകൾ പുണരാൻ കൊതിച്ച
ഒരു പുരുഷനുണ്ടായിരുന്നു;
ഒരുപാടുകൈകൾ കൈകൊടു-
ത്താദരിച്ച ഒരു മാന്യദേഹവുമുണ്ടായിരുന്നു.
ഒടുവിലയാൾ താഴെ വീഴുമ്പോൾ
രണ്ടു കൈകൾ മതിയായിരുന്നു
അയാളെയൊന്നു താങ്ങാൻ.
അതിനൊരുമ്പെടാതെ
അയാളെ കൈവിട്ട
ഒരുപാടുകൈകളുണ്ടായിരുന്നു.

7 comments:

ബിനോയ്//HariNav said...

കൊടു കൈ :)
ഇഷ്ടമായി വരികള്‍.

പകല്‍കിനാവന്‍ | daYdreaMer said...

ഒരുപാട്‌ ഉണ്ടായിരുന്നു..
നന്നായി.. :)

ramanika said...

nannayi

വീകെ said...

അയാളെ പോസ്റ്റാക്കിയപ്പോൾ
കമന്റാനൊരുപാടു കൈകളുണ്ടായിരുന്നു.

ആശംസകൾ.

പാവപ്പെട്ടവൻ said...

മനോഹരമായിരിക്കുന്നു

അരുണ്‍ കരിമുട്ടം said...

അയാളെ കൈവിട്ട
ഒരുപാടുകൈകളുണ്ടായിരുന്നു.

എത്ര അര്‍ത്ഥവത്തായ വരികള്‍

ഹന്‍ല്ലലത്ത് Hanllalath said...

ഒരുപാട് കൈകള്‍...

Post a Comment