അടുത്ത മുറിയിലെ ലോകം
അന്നത്തെ ദിവസം പതിവുപോലെ അടുത്ത മുറിയുടെ വാതിൽ തുറന്നപ്പോൾ അതു മറ്റൊരു ലോകമായി അയാൾക്കു തോന്നി. ചുവരുകളുടെ തോതും നിറവും മറ്റൊന്നായിരുന്നു. മച്ച് ഉയർന്നതോ താഴ്‌ന്നതോ എന്നു വ്യക്തമായിരുന്നില്ല. ജനാലയ്ക്കു പുറത്തെ കാഴ്ചയും വേറെയായിരുന്നു. മേശയും കസേരയുമുണ്ടായിരുന്നത് ഇരുന്നെഴുതാനുള്ളതായി തോന്നിയില്ല...അയാൾ കാൽ പുറകോട്ടു വലിച്ച് വാതിൽ വലിച്ചടച്ചു. ആ ലോകത്തു കാലു കുത്തിയാൽ താൻ അകംപുറം തിരിഞ്ഞേക്കുമെന്ന് അയാൾ ഭയന്നു.
3 comments:
aa bayathinu enthanu adisthanam?
ദുരൂഹം...
എന്താണ് ഉദ്ധേശിച്ചതെന്നു വ്യക്തമല്ല...
മരമാക്രിയെ ചിന്തയില്‍ നിന്ന് പുറത്താക്കിയ വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ. പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം.
Post a Comment